Idukki വാര്‍ത്തകള്‍
വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കള്‍, ഭാര്യ എന്നിവര്‍ക്ക് സ്കോളര്‍ഷിപ്പ്
മുഴുവന്‍സമയ പ്രൊഫഷണല്‍/ടെക്നിക്കല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന ഇടുക്കി ജില്ലയിലെ വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കള്‍, ഭാര്യ എന്നിവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി അമാല്‍ഗമേറ്റഡ് ഫണ്ട് സ്കോളര്‍ഷിപ്പ് അനുവദിക്കുന്നു. സര്‍വീസ് പ്ലസ് (https://serviceonline.gov.in/kerala) ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷയുടെ പ്രിന്റ് ഔട്ട്, അപ്ലോഡ് ചെയ്തിട്ടുള്ള അനുബന്ധ രേഖകള്‍ എന്നിവ നവംബര്‍ 25 -ന് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ എത്തിക്കേണ്ടതാണ്. മുന്‍പ് രണ്ട് തവണ ഈ സ്കോളര്‍ഷിപ്പ് ലഭിച്ചവരും, മറ്റ് ഫീസ് ഇളവോ സ്കോളര്‍ഷിപ്പോ ലഭിക്കുന്നവരും അപേക്ഷിക്കുവാൻ അര്‍ഹരല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 04862 222904