ഭരണഭാഷാ പുരസ്കാരങ്ങൾ: അപേക്ഷ ക്ഷണിച്ചു
ഭരണരംഗത്ത് മലയാള ഭാഷയുടെ ഉപയോഗം വർധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായി കേരള സർക്കാരിന്റ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ക്ലാസ് 1, 2, 3 വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കും, ക്ലാസ് 3 വിഭാഗത്തിൽപ്പെട്ട ടൈപ്പിസ്റ്റ്/ കമ്പ്യൂട്ടർ അസിസ്റ്റന്റ്/ സ്റ്റെനോഗ്രാഫർ എന്നിവർക്ക് സംസ്ഥാന ഭരണസേവന പുരസ്കാരങ്ങളും, എല്ലാ വിഭാഗത്തിൽപ്പെട്ട ജീവക്കാരെയും പരിഗണിക്കുന്ന ഗ്രന്ഥ രചനാ പുരസ്കാരവും (സംസ്ഥാനതലം), ക്ലാസ് 3 വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് ജില്ലാതല ഭരണഭാഷാ സേവന പുരസ്കാരവും ഏർപ്പെടുത്തിയിട്ടുണ്ട്.
ക്ലാസ് 1, 2, 3 വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കും ക്ലാസ് 3 വിഭാഗത്തിൽപ്പെട്ട ടൈപ്പിസ്റ്റ് / കമ്പ്യൂട്ടർ അസിസ്റ്റന്റ് / സ്റ്റെനോഗ്രാഫർമാർ എന്നിവർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഭരണ ഭാഷാ പുരസ്കാരത്തിനും (സംസ്ഥാനതലം), ഭരണഭാഷാ ഗ്രന്ഥരചനാ പുരസ്കാരത്തിനുമുള്ള അപേക്ഷകൾ പ്രത്യേകം തരംതിരിച്ച്, സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പിനും ജില്ലാതല ഭരണഭാഷാ സേവന പുരസ്കാരത്തിനായുള്ള അപേക്ഷകൾ ജില്ലാ കളക്ടർക്കും ഒക്ടോബർ ഒൻപത് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു