മന്ത്രി റോഷി അഗസ്റ്റിനെതിരെ കേരളാ കോൺഗ്രസ് യോഗത്തിൽ രൂക്ഷ വിമർശനം
ഇടുക്കിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മന്ത്രിയായ റോഷി അഗസ്റ്റിൻ പരാജയപ്പെട്ടതായി കേരളാ കോൺഗ്രസ് യോഗത്തിൽ രൂക്ഷ വിമർശനമുയർന്നു.
യു.ഡി.എഫ്എം.എൽ.എയായിരുന്നപ്പോൾ ഇന്നത്തേക്കാൾ മെച്ചപ്പെട്ടതായിരുന്നുവെന്നും ചർച്ച വന്നു. ..
ഇടുക്കി മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥ പരിഹരിക്കൽ , ചെറുതോണിയിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ ആരംഭിക്കൽ , ജില്ലാ ആസ്ഥാനത്തെ ബസ് സ്റ്റാന്റ് നിർമ്മാണം പൂർത്തിയാക്കൽ , ചെറുതോണി ടൗണിന്റെ വീതി വർധിപ്പിക്കാനുള്ള പാറ നീക്കം ചെയ്യൽ, ഗ്രാമീണ റോഡുകളുടെ വികസനം, ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതി ആരംഭത്തിൽ തന്നെ നിലനില്ക്കൽ, മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കൽ, വന്യജീവി ശല്യം പരിഹരിക്കൽ ,കാർഷിക-ഭൂ പ്രശ്നങ്ങൾ പരിഹരിക്കൽ തുടങ്ങിയ ഒട്ടേറെ കാര്യങ്ങളിൽ മന്ത്രി റോഷി അഗസ്റ്റിന്ഒന്നും ചെയ്യാൻ കഴിയുന്നില്ലായെന്ന് യോഗം വിലയിരുത്തി.
സി.പി.എം -ന്റെ തടവറയിൽപ്പെട്ടു പോയ റോഷി അഗസ്റ്റിൻ തന്റെ വ്യക്തിത്വം അവർക്ക് അടിയറ വെച്ച് മിണ്ടാതിരിക്കുകയാണ്.
സി.എച്ച്.ആർ ഭൂപ്രശ്നത്തിനായി നെടുംകണ്ടത്ത് നടത്തപ്പെട്ട ജനസദസിലെ മന്ത്രി റോഷി അഗസ്റ്റിന്റെ നിലപാടുകളും മുഖ്യമന്ത്രി , റവന്യു -വനം വകുപ്പ് മന്ത്രിമാരുടെ നിലപാടുകളും പരസ്പരവിരുദ്ധങ്ങളാണെന്ന് കേരളാ കോൺഗ്രസ് യോഗം കുറ്റപ്പെടുത്തി.
സർക്കാരിന്റെകർഷക – ജനവിരുദ്ധനയങ്ങൾക്കെതിരെ കേരളാ കോൺഗ്രസ് ജില്ലാക്കമ്മറ്റി നേതൃത്വത്തിൽ ഒക്ടോബർ അവസാനവാരം നടത്തപ്പെടുന്ന ജനകീയ സമരങ്ങൾക്ക് മുന്നോടിയായി 11 മണ്ഡലം യോഗങ്ങളും കൂടുന്നതിനും കേരളാ കോൺഗ്രസ് ജന്മദിനമായ ഒക്ടോബർ 9 – ന് 11 മണ്ഡലം കമ്മറ്റികളുടെയും ആഭിമുഖ്യത്തിൽ 11 കേന്ദ്രങ്ങളിൽ പതാകകൾ ഉയർത്തുന്നതിനും ജൻമദിനയോഗങ്ങൾ നടത്തുന്നതിനും യോഗം തീരുമാനിച്ചു.
ചെറുതോണിയിലെ ഓഫീസിൽ കൂടിയ യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡണ്ട് ജോയി കൊച്ചുകരോട്ട് അധ്യക്ഷതവഹിച്ചു.
ജില്ലാ പ്രസിഡണ്ട് പ്രൊഫ. എം.ജെ.ജേക്കബ് സംസ്ഥാന ഉന്നതാധികാര സമിതിയംഗങ്ങളായ അഡ്വ.തോമസ് പെരുമന ,നോബിൾ ജോസഫ് കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ പാർട്ടി നേതാക്കളായ ഷൈനി സജി, സാജു പട്ടരുമഠം, കെ.കെ. വിജയൻ, ബെന്നി പുതുപ്പടിക്കൽ, അഡ്വ. എബി തോമസ്, സെലിൻ വിൽസൺ, ജോസ് കുറുക്കൻ ക്കുന്നേൽ, ടോമി തൈലംമനാൽ ,ജോബി അഗസ്റ്റിൻ, സെബാസ്റ്റ്യൻ മ്ലാക്കുഴി ,ഷിജോ ഞവരക്കാട്ട്, ജോസ് മോടിക്കപുത്തൻപുര, സണ്ണി പുൽക്കുന്നേൽ, ലാലു ജോൺ, പി.റ്റി. ഡോമിനിക്, ചാണ്ടി ആനിത്തോട്ടം, ജലാൽ കുന്തീപറമ്പിൽ, ലൂക്കാച്ചൻ മൈലാടൂർ, ടോമി മാനത്തൂർ, മാത്യു ചാലിൽ, വിൻസന്റ് വള്ളിക്കാവുങ്കൽ, തോമസ് പുളിമൂട്ടിൽ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു………….