പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളുടെ കരട് വിഞ്ജാപനം ചെയ്തതിൽ കട്ടപ്പന വില്ലേജ് ഉൾപ്പെട്ടത് ഒഴിവാക്കി നൽകണമെന്നാവശ്യപ്പെട്ട് നഗരസഭ ജില്ല കളക്ടർക്ക് കത്ത് നൽകി
പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളുടെ കരട് വിഞ്ജാപനം ചെയ്തതിൽ കട്ടപ്പന വില്ലേജ് ഉൾപ്പെട്ടത് ഒഴിവാക്കി നൽകണമെന്നാവശ്യപ്പെട്ട് നഗരസഭ ജില്ല കളക്ടർക്ക് കത്ത് നൽകി.
കേന്ദ്ര സർക്കാർ പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളുടെ കരട് വിഞ്ജാപനം ചെയ്തതിൽ കട്ടപ്പന വില്ലേജും ഉൾപ്പെട്ടത് ഒഴിവാക്കി നല്കണമെന്ന് 9/9/2024 ൽ ചേർന്ന കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്ത് സംസ്ഥാന സർക്കാരിനെ അറിയിക്കുന്നതിനു തീരുമാനിച്ചിരുന്നു.
കേരള സർക്കാർ പരിസ്ഥിതി വകുപ്പ് 21/12/2023 ൽ ഇറക്കിയ ഉത്തരവ് അനുസരിച്ച് സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങൾ നിർണ്ണയിക്കുന്നതിനായി കട്ടപ്പന ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് രൂപീകരിച്ച പഞ്ചായത്ത് തല പരിശോധന സമിതി അദ്ധ്യക്ഷൻ കട്ടപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ആഫീസർ , ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ അയ്യപ്പൻകോവിൽ ,കട്ടപ്പന കൃഷി ആഫീസർ എന്നീ അംഗങ്ങൾ നിർദ്ദീഷ്ടപ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകിയിരുന്നു.
തുടർന്ന് കട്ടപ്പന വില്ലേജിനെ പൂർണ്ണമായും E.S .A പരിധിയിൽ നിന്നും ഒഴിവാക്കുകയും പിന്നീട്
പഞ്ചായത്തിനെ നഗരസഭയായി ഉയർത്തുകയും ചെയ്തു.
എന്നാൽ ഇപ്പോൾ പ്രസിദ്ധപ്പെടുത്തായ കരടിൽ കട്ടപ്പന വില്ലേജ് ESA പരിധിയിൽ ഉൾപ്പെട്ടിരിക്കുകയാണ്.
- 77 ചതുരശ്ര കിലോമീറ്ററിൽ 65000 ത്തിലധികം ജനങ്ങൾ 34 വാർഡുകളിലായി തിങ്ങി പർക്കുന്നതും നിരവധി ആരാധനാലയങ്ങൾ, ക്ഷേത്രങ്ങൾ, മോസ്ക്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ ഉൾപ്പെടെ ടൗൺഷിപ്പോടു കൂടിയുള്ള ഹൈറേഞ്ചിലെ ഏകനഗരസഭയാണ് കട്ടപ്പന .
ഉമ്മൻ വി ഉമ്മൻ റിപ്പോർട്ടിൽ കട്ടപ്പന വില്ലേജിനെ ഒഴിവാക്കിയാണ് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്.
എന്നാൽ ഇപ്പോൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിഞ്ജാപനം ചെയ്ത കരടിൽ ഇടുക്കി താലൂക്കിൽ ESA യിൽ ഉൾപ്പെട്ട 9 വില്ലേജിൽ കട്ടപ്പനയും ഉൾപ്പെട്ടിട്ടുണ്ട്.
മുനിസിപ്പൽ പരിശോധനാ സമിതി സമർപ്പിച്ച വിശദമായ ആധികാരിക റിപ്പോർട്ടും സ്ഥിതിവിവര കണക്കുകളും പരിശോധിച്ച് കട്ടപ്പന വില്ലേജിനെ പൂർണ്ണമായും ESA പരിധിയിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.