മുല്ലപ്പെരിയാർ സമരസമിതി ഒക്ടോബർ 10 ന് നടത്തുന്ന പ്രതീക്ഷാ ജ്വാലക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പിൻതുണ
മുല്ലപ്പെരിയാർ അണക്കെട്ടിന്റ് പഴക്കം 129 വർഷം പൂർത്തിയാകുന്ന ഒക്ടോബർ 10 നാണ് മുല്ലപ്പെരിയാർ സമരസമിതി പ്രതീക്ഷജ്വാല തെളിയിക്കുന്നത്.
സമരസമിതിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിച്ച് ഒക്ടോബർ 10 ന് 6 മണിക്ക് ജില്ലയിലെ അസോസിയേഷന്റ് 145 യൂണിറ്റുകളിലും പ്രതീക്ഷാ ജ്വാല തെളിയിക്കുമെന്ന് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളിൽ പറഞ്ഞു.
തമിഴ്നാടിന് ജലവും കേരളത്തിന് സുരക്ഷയും എന്നതാണ് മുല്ലപ്പെരിയാർ സമരസമിതി ആവശ്യപ്പെടുന്നത്.
ഈ കാര്യത്തി കേന്ദ്ര സംസ്ഥാന സർക്കാരുകളും കോടതികളും ഇച്ചാശക്തി കാണിക്കണം.
ഉന്നതാധികാരികളുടെ കണ്ണു തുറപ്പിക്കുന്നതിനാണ് ഒക്ടോബർ 10 ന് പ്രതീക്ഷാ ജ്വാ തെളിയിക്കുന്നതെന്നും ഈ കാര്യത്തിൽ മറ്റ് സംഘടനകളും അണി ചേരണമെന്നും സമരസമിതി ചെയർമാൻ ഷാജി പി ജോസഫ് പറഞ്ഞു.
മുല്ലപ്പെരിയാർ ഡാമിന് വയസ് 130 വർഷത്തിലേക്ക് കടക്കുന്ന സമയത്തെങ്കിലും പുതിയ അണക്കെട്ട് വരുമെന്ന പ്രതീക്ഷയിലാണ് സമരസമിതിയും തീരദേശവാസികളും