സംരക്ഷണഭിത്തി നിർമാണത്തിനിടെ റോഡ് തകർന്നു : മണ്ണുമാന്തിയന്ത്രം 30 അടി താഴ്ചയിലേക്ക് മറിഞ്ഞു


മൂന്നാർ : സംരക്ഷണഭിത്തി നിർമാണത്തിനിടയിൽ റോഡ് തകർന്നതിനെ തുടർന്ന് മണ്ണുമാന്തിയന്ത്രം 30 അടി താഴ്ചയിലേക്ക് പതിച്ചു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൂന്നാർ-മാങ്കുളം റോഡിൽ ഗതാഗതം നിലച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നാർ-മാങ്കുളം റോഡിൽ ലക്ഷ്മി എസ്റ്റേറ്റിൽ ഒറ്റപ്പാറയിലാണ് സംഭവം. റോഡിന്റെ സംരക്ഷണഭിത്തി തകർന്നതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പണികൾ നടന്നുവരുകയായിരുന്നു.
ഈ സമയം പ്രധാനറോഡിൽനിന്നു മണ്ണുമാന്തിയന്ത്രമുപയോഗിച്ച് സംരക്ഷണഭിത്തി നിർമാണത്തിനുള്ള കല്ലുകൾ നീക്കുന്നതിനിടയിലാണ് റോഡ് പൂർണമായി തകർന്നത്. ഇതോടെ 30 അടി താഴ്ചയിലേക്ക് പതിച്ച മണ്ണുമാന്തിയന്ത്രത്തിൽനിന്നു ഡ്രൈവർ ചാടി രക്ഷപ്പെടുകയായിരുന്നു. റോഡ് പൂർണമായി തകർന്നതോടെ ലക്ഷ്മി, വിരിപാറ മേഖലകൾ പൂർണമായി ഒറ്റപ്പെട്ടു.
ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടുമൂന്നാർ-മാങ്കുളം റോഡിൽ ഗതാഗതം നിലച്ചു