പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാന്തല്ലൂർ പഞ്ചായത്തിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഗുരുതര പരുക്കുകളോടെ രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തോമസിനേയും, മൂന്നാർ നല്ല തണ്ണി അളകമ്മയേയും ഡീൻ കുര്യാക്കോസ് എം.പി സന്ദർശിച്ചു

രണ്ടു പേരും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. ഓരോ ദിവസവും ഭീതിയോടെ കഴിയുന്ന കാന്തല്ലൂർ, മൂന്നാർ മേഖലയിൽ കാട്ടാനയുടെ ആക്രമണം തടയുന്നതിന് സർക്കാരിൻ്റെ ഭാഗത്തുനിന്നും ഫലപ്രദമായ ഇടപെടൽ ഉണ്ടാകുന്നില്ല. ചികിത്സാ സഹായമായി സർക്കാർ , ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് വഴിയായി നൽകുന്നത് 1 ലക്ഷം രൂപ മാത്രമാണ്. അത് പോലും സമയ ബന്ധിതമായി വിതരണം ചെയ്യപ്പെടുന്നുമില്ല. ഈ രണ്ടു പേരുടെ കാര്യത്തിലും വലിയൊരു തുക ആശുപത്രിയിൽ ചിലവുവരും. ഇവരുടെ ചികിത്സക്കായുള്ള മുഴുവൻ തുകയും സർക്കാർ വഹിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും , വനം വകുപ്പ് മന്ത്രിക്കും കത്തു നൽകിയിട്ടുണ്ടെന്നും എം.പി അറിയിച്ചു.































































































































