Idukki വാര്‍ത്തകള്‍
കേരള സംഗീത നാടക അക്കാദമി സംസ്ഥാനതല കഥാപ്രസംഗ മഹോത്സവത്തിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയ്യതി നീട്ടി
കഥാപ്രസംഗ കലയുടെ നൂറാംവാര്‍ഷികത്തിന്റെ ഭാഗമായി കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന സംസ്ഥാനതല കഥാപ്രസംഗമഹോത്സവത്തിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയ്യതി ഒക്ടോബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു.ശില്പശാലയും കഥാപ്രസംഗ അവതരണവും അടങ്ങുന്നതാണ് കഥാപ്രസംഗമഹോത്സവം. രാവിലെ 8.30 മുതല്‍ ആരംഭിക്കുന്ന ശില്പശാലയില്‍ വൈകീട്ട് 30 മിനുട്ട് വീതം ദൈര്‍ഘ്യമുള്ള യുവകാഥികരുടെ രണ്ട് ലഘു അവതരണങ്ങളും മുതിര്‍ന്ന കാഥികന്റെ അവതരണവും ഉണ്ടായിരിക്കും . ഇരുപതിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ള കാഥികര്‍ക്കാണ് മഹോത്സവത്തില്‍ അവതരണം നടത്തുന്നതിന് അവസരം ലഭിക്കുക. കഥാപ്രസംഗ ശില്പശാലയില്‍ കഥാപ്രസംഗ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച അധ്യാപകരുടെ ക്ലാസ്സുകള്‍, അഭിനയ പ്രാധാന്യമുള്ള ഇതര രംഗകലകളെ സംബന്ധിച്ചുള്ള സോദ്ദാഹരണ പ്രഭാഷണങ്ങള്‍,മുതിര്‍ന്ന കലാകാരന്മാരുമായുള്ള മുഖാമുഖം എന്നിവയും ഉണ്ടായിരിക്കും. കഥാപ്രസംഗ ശില്പശാലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകള്‍ക്ക് മാത്രമാണ് പ്രവേശനമെങ്കിലും വൈകീട്ട് നടക്കുന്ന അവതരണം കാണുന്നതിന് കലാപ്രേമികള്‍ക്കും അവസരം ഒരുക്കും.
കഥാപ്രസംഗമഹോത്സവത്തില്‍ അവതരണം നടത്തുന്നതിന് അവസരം
കേരള സംഗീത നാടക അക്കാദമി സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന കഥാപ്രസംഗ മഹോത്സവത്തില്‍ അവതരണം നടത്തുന്നതിന് അപേക്ഷിക്കാനുള്ള തീയ്യതിയും നീട്ടി . ഇരുപതിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ള കാഥികര്‍ക്കാണ് അവതരണം നടത്താന്‍ അവസരം ലഭിക്കുക.താല്‍പര്യമുള്ളവര്‍ അക്കാദമിയുടെ വെബ്‌സൈറ്റായ http://www.keralasangeethanatakaakademi.in നിന്ന് അപേക്ഷഫോം ഡൗണ്‍ലോഡ് ചെയ്‌തെടുത്ത്, അവതരണത്തിന്റെ 15 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ സഹിതം അപേക്ഷ സമര്‍പ്പിക്കുക.പ്രതിലോമകരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന അവതരണങ്ങള്‍ അനുവദിക്കുന്നതല്ല.ഒക്ടോബര്‍ 15 നകമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നേരിട്ടോ,തപാല്‍/കൊറിയര്‍ മുഖേനെയോ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളു.
പതിനഞ്ചിനും മുപ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള യുവകാഥികര്‍ക്ക് ശില്പശാല
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന കഥാപ്രസംഗ ശില്പശാലയിലേക്ക് അപേക്ഷിക്കാനുള്ള തീയ്യതിയും നീട്ടി. പതിനഞ്ചിനും മുപ്പത്തിയഞ്ച് വയസ്സിനും ഇടയില്‍ പ്രായമുള്ള യുവകാഥികര്‍ക്കാണ് അവസരം. ഓരോ മേഖലയിലെയും ശില്പശാലയില്‍ 25 പഠിതാക്കള്‍ക്ക് വീതമാണ് അവസരം ലഭിക്കുക. ഇതിനുള്ള അപേക്ഷഫോം അക്കാദമിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇതു കൂടാതെ ഓരോ മേഖലയിലും അഞ്ച് വീതം നിരീക്ഷകര്‍ക്കും ശില്പശാലയുടെ ഭാഗമാകാം. കഥാപ്രസംഗത്തെകുറിച്ച് ഗവേഷണം നടത്തുന്നവര്‍,പഠനം നടത്തുന്നവര്‍,വാര്‍ത്തകളും ഓണ്‍ലൈന്‍ പ്രമോഷനുകളുംം തയ്യാറാക്കുന്നവര്‍ എന്നിവര്‍ക്കാണ് നിരീക്ഷകരായി മുന്‍ഗണന നല്‍കുക. നിരീക്ഷകരും ശില്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള അതേ അപേക്ഷഫോമില്‍ തന്നെയാണ് അപേക്ഷിക്കേണ്ടത്.ശില്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യഭക്ഷണവും താമസസൗകര്യവും അക്കാദമി ഒരുക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഒക്ടോബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക്-0487 2332134.