മഞ്ഞ,പിങ്ക് റേഷൻ കാര്‍ഡ് ഉടമകൾ മസ്റ്ററിംഗ് നടത്തണം :അവസാന തീയതി ഒക്ടോബര്‍ ഒന്ന്
ഇടുക്കി ജില്ലയിലെ അന്ത്യോദയ അന്നയോജന (AAY മഞ്ഞകാര്‍ഡ്) മുന്‍ഗണന കാർഡ് (പിങ്ക് കാര്‍ഡ് PHH) എന്നീ വിഭാഗങ്ങളിലെ മുഴുവന്‍ അംഗങ്ങളും മസ്റ്ററിംഗ് നടത്തേണ്ടതാണെന്ന് ജില്ലാ സപ്ലൈ ആഫീസര്‍ അറിയിച്ചു. അവസാന തീയതി ഒക്ടോബര്‍ ഒന്ന്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുമായി ഓരോ വ്യക്തിയും റേഷന്‍ കടയിൽ നേരിട്ട് വന്ന് വിരല്‍ പതിച്ചാണ് മസ്റ്ററിംഗ് നടത്തേണ്ടത്.ഈ വർഷം ഓഗസ്റ്റ് മാസം 5 മുതല്‍ റേഷന്‍ കടയില്‍ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് റേഷന്‍ വാങ്ങിയ ഗുണഭോക്താക്കളും, ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ഇ-പോസ് മുഖാന്തിരം E-KYC അപ്ഡേഷന്‍ ചെയ്തവരും വീണ്ടും EKYC അപ്ഡേഷന്‍ ചെയ്യേണ്ടതില്ല. E-KYC അപ്ഡേഷന്‍ നടത്തിയാല്‍ മാത്രമേ അര്‍ഹമായ റേഷന്‍ വിഹിതം ലഭിക്കുകയുള്ളൂ .
റേഷന്‍ വാങ്ങാൻ പോകുമ്പോള്‍ നിലവില്‍ വിരല്‍ പതിയാത്തവരുടേയും കുട്ടികളുടേയും ആധാര്‍ ഉടൻതന്നെ അക്ഷയയില്‍ പോയി അപ്ഡേറ്റ് ചെയ്യേണ്ടതാണ്. പഠനത്തിനും ജോലിക്കുമായി കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളിലേക്ക് പോയവർ അതത് പ്രദേശത്തെ സംവിധാനം ഉപയോഗപ്പെടുത്തി മസ്റ്ററിംഗ് നടത്തേണ്ടതാണ്. നേരിട്ട് എത്തിച്ചേരാൻ കഴിയാത്ത കിടപ്പ് രോഗികൾക്ക് വീട്ടില്‍ മസ്റ്ററിംഗ് സൗകര്യം ഉണ്ടാകും.