Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
previous arrow
next arrow
Idukki വാര്‍ത്തകള്‍

തീരാനോവായി അർജുൻ; ഡിഎൻഎ പരിശോധന ഇന്ന്; മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറിയേക്കും



തീരാനോവായി അർജുൻ. ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറിയേക്കും. മൃതദേഹം അർജുന്റെയാണെന്ന് സ്ഥിരീകരിക്കാനുള്ള ഡിഎൻഎ പരിശോധന ഇന്ന് നടക്കും. പോസ്റ്റ്‌മോർട്ടം നടപടികളും ഇന്ന് പൂർത്തിയാക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പൂർണ ചെലവ് വഹിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചു.

അർജുന്റെ ട്രക്ക് രാവിലെ കരയ്ക്ക് കയറ്റും. 72 ദിവസത്തെ തിരച്ചിലിനൊടുവിലാണ് അർജുനെ കണ്ടെത്തിയത്. എത്രയും വേഗം DNA പരിശോധന പൂർത്തിയാക്കി അർജുന്റെ മൃതദേഹം വിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം. പന്ത്രണ്ട് മീറ്റർ താഴ്ചയിൽ നിന്നാണ് ക്രെയിൻ ഉപയോഗിച്ച് അർജുന്റെ ലോറി ഉയർത്തിയത്.

ഈ മാസം 20നാണ് ഗോവയിൽ നിന്ന് ഡ്രെഡ്ജർ എത്തിച്ചതോടെ ഷിരൂരിൽ മൂന്നാം ഘട്ട പുനരാരംഭിച്ചത്. തെരച്ചിലിൽ ആദ്യ ദിനങ്ങളിൽ അർജുന്റെ ലോറിയുടെ ചിലഭാഗങ്ങളും തടിക്കഷണങ്ങളും ലഭിച്ചിരുന്നു. കോൺടാക്ട് പോയിന്റ് രണ്ടിൽ അർജുന്റെ ലോറി ഉണ്ടെന്ന് സ്കൂബാ ഡൈവർമാർ ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലാണ് ലോറിയും ലോറിയുടെ ക്യാബിനുള്ളിൽ അർജുന്റെ മൃതദേഹവും കണ്ടെത്തിയത്. അർജുനൊപ്പം ഗംഗാവലി പുഴയിൽ കാണാതായ ലോകേഷ്, ജഗന്നാഥ് എന്നിവർക്കായുള്ള തിരച്ചിൽ തുടരാനാണ് തീരുമാനം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!