ക്വാർട്ടേഴ്സ് കുത്തി തുറന്ന് സ്വർണംവും പണവും മോഷ്ടിച്ചയാളെനാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചപ്പോൾ തെളിഞ്ഞത് മറ്റ് രണ്ട മോഷണങ്ങൾ കൂടി
വണ്ടിപ്പെരിയാർ: ക്വാർട്ടേഴ്സ് കുത്തി തുറന്ന് മോഷണം നടത്തിയാളെ നാട്ടുകാര്യം മറ്റും പിടികൂടി പോലീസിൽ ഏൽപിച്ചു. ഇതോടെ ചുരുളഴിഞ്ഞത് മറ്റ് രണ്ട് മോഷണങ്ങൾ കൂടി. കീരിക്കര സ്വദേശി മഹേന്ദ്രൻ ( 21 ) നെയാണ് നാട്ടുകാരും മറ്റും ചേർന്ന് പിടികൂടി പോലീസിൽ ഏൽപിച്ചത്. കഴിഞ്ഞ ദിവസം ചുരക്കുളം എസ്റ്റേറ്റിലെ സൂപ്പർ വൈസർ രാജേഷിൻ്റെ ക്വാർട്ടേഴ്സാണ് കുത്തി തുറന്നത്. തുടർന്ന് ഇവർ നടത്തിയ അന്വേഷണത്തിൽ രണ്ടര പവൻ സ്വർണവും മൂവായിരം രൂപയും നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടത്.
പിന്നീട് ഇവർ എസ്റ്റേറ്റ് അധികൃതരേയും പോലീസിലും വിവരമറിയിച്ചു. ഈ സമയം ഈ ഭാഗത്ത് സംശയാസ്പദമായി ഒരാൾ ചുറ്റി തിരിയുന്നത് കണ്ട നാട്ടുകാർ പറഞ്ഞതനുസരിച് സൂപ്പർവൈസർ സുരേഷും മറ്റുള്ളവരും ചേർന്ന് വണ്ടിപ്പെരിയാർ ടൗണിൽ തിരച്ചിൽ നടത്തി കണ്ടെത്തി. തുടർന്ന് സുരേഷിനെ ചോദ്യം ചെയ്യപ്പെടുകയും പിന്നീട് പോലീസിനെ വിളിച്ച് വരുത്തുകയും ചെയ്തു. തുടർന്ന് വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിൽ എടുത്തു ടിയാനെ ചോദ്യം ചെയ്തു. ഇതിൽ നിന്നും ഇയാൾ തന്നെയാണ് സ്വർണവും പണവും മോഷ്ടിച്ചതെന്നും മറ്റ് രണ്ട് സ്ഥലങ്ങളിൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടന്നും ഇയാൾ പോലീസിനോട് സമ്മതിച്ചു. മഞ്ചുമലയ, നല്ലതമ്പി കോളനി എന്നിവിടങ്ങളിലെ വീട്ടിൽ നിന്നും മൂന്ന് മാസത്തിന് മുമ്പ് സ്വർണവും പണവും ഇയാൾ മോഷ്ടിച്ചന്നും പോലീസിനോട് സമ്മതിച്ചു. മോഷണം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പിന് ശേഷം മഹേന്ദ്രനെ കോടതിയിൽ ഹാജരാക്കി.