മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ കൂട്ടായ്‌മ 25 ന് കാഞ്ചിയാറിൽ
മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജി വയ്ക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശൂർപൂരം അലങ്കോലമാക്കിയ ഗുഡാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകു പ്പിലെ ക്രിമിനൽ വൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിക്കൊ ണ്ട് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ഇരുപത്തി യഞ്ചാം തീയതി കാഞ്ചിയാർ പള്ളിക്കവലയിൽ പ്രതിഷേധകൂട്ടായ്‌മ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബി.ജെ.പി യ്ക്ക് അനുകൂലമായ തെരഞ്ഞെടുപ്പ് ഫലം ഉണ്ടാക്കുന്നതിനായി തൃശൂർ പൂരം കലക്കാൻ മുന്നിൽ നിന്നത് എ.ഡി.ജി.പി ആണെന്നും ആർ എസ് എസ് നേതൃത്വവുമാ യി ഈ ഉദ്യോഗസ്ഥൻ ചർച്ച നടത്തിയെന്ന് ഭരണകക്ഷിയിലെ എം.എൽ.എ പരസ്യമായി പ റഞ്ഞിട്ടും ഉദ്യോഗസ്ഥനെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ അയാളെ ന്യായീക രിക്കുന്നതിലൂടെ മുഖ്യമന്ത്രിയും ആർ എസ് എസും തമ്മിലുള്ള അന്തർധാര വീണ്ടും വ്യക്ത മാവുകയാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എല്ലാം തികഞ്ഞ കൊള്ളക്കാരനാ ണ് എന്നും, സ്വർണ്ണം പൊട്ടിക്കൽ സംഘത്തിന് കൂട്ട് നിൽക്കുന്ന ആളാണ് എന്നും അൻ വർ പറഞ്ഞിട്ടും സെക്രട്ടറിയെ ചേർത്ത് പിടിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കു ന്നത്. തൃശൂർപൂരം കലക്കിയ ഉദ്യോഗസ്ഥനെതന്നെ അന്വേഷണ ചുമതല ഏൽപ്പിച്ചത് കേര ള ജനതയോടുള്ള വെല്ലുവിളിയാണ്. ഇക്കാര്യങ്ങളിൽ ഇടതുപക്ഷത്തിൻ്റെ ഘടകകക്ഷികളാ യ സി.പി.ഐയും ആർ.ജെ.ഡിയും ഉൾപ്പെടെ എതിർപ്പുമായി വന്നിട്ടും അതെല്ലാം അവഗ ണിക്കുന്നതിലൂടെ മുഖ്യമന്ത്രി മാഫിയാകളെ സംരക്ഷിക്കുന്ന ആളാണെന്ന് വെളിവാകുക യാണ്.
ഇതിനെതിരെയാണ് കെ.പി.സി.സിയുടെ നിർദ്ദേശ പ്രകാരം ബ്ലോക്ക് കമ്മറ്റിയുടെ നേ തൃത്വത്തിൽ പ്രതിഷേധകൂട്ടായ്‌മ സംഘടിപ്പിക്കുന്നത്. വൈകുന്നേരം അഞ്ച് മണിക്ക് ആ രംഭിക്കുന്ന കൂട്ടായ്‌മ എ.ഐ.സി.സി അംഗം അഡ്വ. ഇ.എം ആഗസ്‌തി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ്റ് തോമസ് മൈക്കിൾ അധ്യക്ഷത വഹിക്കും. ഡി.സി.സി പ്രസ്‌ഡന്റ് സി.പി മാത്യു മുഖ്യപ്രഭാഷണം നടത്തും കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, നേതാക്കളായ ജോർജ് ജോസഫ് പടവൻ, അഡ്വ. കെ.ജെ ബെന്നി, എം.ഡി അർജുനൻ, എസ്.റ്റി അഗസ്റ്റിൻ, കെ.ബി സെൽവം, ജയ്‌സൺ കെ ആൻ്റണി, മിനി സാബു, നിതിൻ ലൂക്കോസ് തുടങ്ങിയവർ പങ്കെടുക്കും.
തോമസ് മൈക്കിൾ , സിജു ചക്കുംമൂട്ടിൽ, അനീഷ് മണ്ണൂർ, ഷാജി വെള്ളമാക്കൽ, ജോമോൻ തേക്കേൽ ,എ എം സന്തോഷ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.