ക്ഷയരോഗവിമുക്ത പഞ്ചയാത്തുകൾ ഏറെയുള്ളത് ഇടുക്കി ജില്ലയിൽ: മന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് ക്ഷയരോഗ വിമുക്തമായ കൂടുതൽ പഞ്ചായത്തുകൾ ഉള്ള ജില്ലയാണ് ഇടുക്കിയെന്നും ജില്ലയിലെ പൊതുജനാരോഗ്യ പ്രവർത്തകരുടെ മികവാണ് ഇതിന് കാരണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് . ജില്ലാ പഞ്ചായത്ത് വിട്ട് നൽകിയ 48 സെന്റ് സ്ഥലത്ത് ആരോഗ്യ കേരളം പദ്ധതി പ്രകാരം 4 കോടി രൂപ മുടക്കി നിർമ്മിക്കുന്ന ജില്ലാ ടി ബി സെൻ്ററിൻ്റ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ. ജില്ലയിലെ ആരോഗ്യ രംഗത്ത് സമഗ്രമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ ഇക്കാലത്ത് കഴിഞ്ഞതായും മന്ത്രി വീണാ ജോർജ് പറഞ്ഞു.രജിസ്ട്രേഷൻ, വെയ്റ്റിംഗ്ഏരിയ,ഓ.പി ഐ പി വിഭാഗങ്ങൾ , ഫാർമസി,എക്‌സ് റേ , സിബിനാറ്റ് /ട്രൂനാറ്റ്ലാബ്, ടിബിയൂണിറ്റ് , ഡിസ്ട്രിക്റ്റ് ഡ്രഗ്ഗ്സ്റ്റോർ ,ഡി റ്റി ഒ റൂം ,ഓഫീസ്‌റൂം,കോൺഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങളാകും പുതിയ ടി ബി സെന്ററിൽ ഉണ്ടാകും.
ചെറുതോണി ടൗൺഹാളിൽ നടന്ന പരിപാടിയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ബിനു വിശിഷ്ടാതിഥിതിയായി. ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ, ബ്ലോക്ക് പഞ്ചായത്തം ഡിറ്റാജ് ജോസഫ് ,വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തംഗം നിമ്മി ജയൻ, ഡി എം ഒ ഡോ.എൽ മനോജ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എസ് ശ്രീകുമാർ , ഡെപ്യൂട്ടി ഡി എം ഒ ഡോ. ജോബിൻ ജി ജോസഫ്, ജില്ലാ ടി ബി ഓഫീസർ ഡോ. ആശിഷ് മോഹൻ കുമാർ, മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.