കട്ടപ്പന കൊച്ചുതോവാള ആനകുത്തി ജനതാനഗർ കുടി വെള്ളപദ്ധതിയുടെ ഉത്ഘാടനം സംഘടിപ്പിച്ചു
കട്ടപ്പന കൊച്ചുതോവാള ആനകുത്തി ജനതാനഗർ കുടി വെള്ളപദ്ധതിയുടെ ഉത്ഘാടനം സംഘടിപ്പിച്ചു.
അഞ്ച് ലക്ഷം രൂപ മുടക്കി പണി പൂർത്തീകരിച്ച കുടിവെള്ള പദ്ധതി നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിബി പാറപ്പായിൽ ഉത്ഘാടനം ചെയ്തു.
കുടിവെള്ള പ്രതിസന്ധി രൂക്ഷമായ ആനകുത്തിയിലാണ് കുടിവെള്ള പദ്ധതി നടപ്പിലാക്കിയത് .20 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നതാണ് പദ്ധതി. മുൻപ് കുടിവൈള്ളം വിലക്ക് വാങ്ങേണ്ട ഗതികേടിൽ ആയിരുന്നു നാട്ടുകാർ . കാലമാകുന്നതോടെ പ്രതിസന്ധി രൂക്ഷമാവുകയും ചെയ്യും. ഈ പ്രശ്നത്തിന് പരിഹാരമായി എന്നോണം ആണ് പദ്ധതി നടപ്പിലാക്കിയത് .
കട്ടപ്പന നഗരസഭ 2023 – 24 വാർഷിക പദ്ധതിയിൽപ്പെടുത്തി അഞ്ച് ലക്ഷം രൂപ മുടക്കിയാണ് നഗരസഭ 12 ആം വാർഡിൽ ഉൾപ്പെട്ട കൊച്ചു തോവാള ആന കുത്തി ജനതാ നഗർ കുടി വെള്ള പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടത്. നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിബി പാറപ്പായിൽ ഉത്ഘാടനം നിർവഹിച്ചു.
കുടിവെള്ള കമ്മറ്റി ചെയർമാൻ റേറാമി ഇലവുങ്കൽ അദ്ധ്യക്ഷനായിരുന്നു. അനീഷ് കാരിക്കാമറ്റം, മോഹനൻ ഓലിയ്ക്കൽ, പി സി റ്റോമി, തുടങ്ങിയവർ സംസാരിച്ചു.