സ്വച്ഛത ഹി സേവാ ചിത്രരചന മത്സരം
ശുചിത്വ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ബോധവൽക്കരണത്തിന്റെയും വിദ്യാർത്ഥികളിൽ ശുചിത്വ ശീലങ്ങൾ വളർത്തുന്നതിന്റെയും ഭാഗമായി ശുചിത്വ മിഷൻ സ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 25 ന് അതത് ജില്ലാ ശുചിത്വ മിഷനുകൾ നിശ്ചയിക്കുന്ന വേദിയിൽ എൽപി / യുപി, എച്ച്എസ്/എച്ച്.എസ്.എസ് വിഭാഗങ്ങളിലായി ചിത്രരചനാ മത്സരങ്ങൾ നടത്തും. മത്സരദിവസം രാവിലെ 9-ന് സ്കൂൾ തിരിച്ചറിയൽ കാർഡും ചിത്രരചനയ്ക്കാവശ്യമായ സാമഗ്രികളും സഹിതം കുട്ടികൾ എത്തിച്ചേരണം. വരയ്ക്കുന്നതിനാവശ്യമായ ഡ്രോയിംഗ് പേപ്പർ മത്സര വേദിയിൽ നൽകും. എൽ.പി /യു.പി വിഭാഗത്തിന് ക്രയോൺ, എച്ച്.എസ്/എച്ച് .എസ് .എസ് വിഭാഗങ്ങൾക്ക് വാട്ടർ കളർ എന്നിവയാണ് ചിത്രരചനയ്ക്കായി ഉപയോഗിക്കേണ്ട സാമഗ്രികൾ. വിദ്യാർഥികളുടെ രജിസ്ട്രേഷൻ സെപ്റ്റംബർ 23 ന് വൈകുന്നേരം അഞ്ചിന് മുൻപായി www.suchitwamission.org വഴി പൂർത്തിയാക്കണം. ജില്ലാ തലത്തിൽ ഓരോ വിഭാഗത്തിലും ആദ്യ 3 സ്ഥാനങ്ങളിൽ എത്തുന്നവർക്ക് സെപ്റ്റംബർ 30 ന് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം.
പാരിതോഷികങ്ങൾ
സംസ്ഥാന തല മത്സര വിജയികൾക്കുള്ള സമ്മാനം – ഓരോ വിഭാഗത്തിനും പ്രത്യേകം സർട്ടിഫിക്കറ്റും ക്യാഷ് പ്രൈസും മോമെന്റോയും
എല്‍ . പി ./യു .പി വിഭാഗം
ഒന്നാം സമ്മാനം – 4000 രൂപ
രണ്ടാം സമ്മാനം – 2500 രൂപ
മൂന്നാം സമ്മാനം – 1500 രൂപ
പ്രോത്സാഹന സമ്മാനം – 1000 രൂപ വീതം 14 പേർക്ക് (സംസ്ഥാന തലത്തില്‍ മത്സരിച്ചവരിൽ നിന്ന് ഓരോ ജില്ലയില്‍ നിന്നും ഒന്ന് വീതം )
എച്ച് .എസ് /എച്ച് എസ് എസ് വിഭാഗം
ഒന്നാം സമ്മാനം – 5000 രൂപ
രണ്ടാം സമ്മാനം – 4000 രൂപ
മൂന്നാം സമ്മാനം – 2500 രൂപ
പ്രോത്സാഹന സമ്മാനം – 1000 രൂപ വീതം 14
സംസ്ഥാനതല മത്സരം തിരുവനന്തപുരത്ത് സെപ്റ്റംബർ 30 ന് നടക്കും
മത്സര സമയം 1 മണിക്കൂർ
വിഷയം :
പാഴ്‌വസ്തുക്കൾ ഉറവിടത്തിൽ തരംതിരിക്കുക, ജൈവമാലിന്യം സ്വന്തം നിലയിൽ സംസ്കരിക്കുക, അജൈവമാലിന്യം ഹരിതകർമ്മസേനക്ക് കൈമാറുക, ഹരിതചട്ടം പാലിച്ചു മാലിന്യോല്പാദനം കുറയ്ക്കുക അതുവഴി നമ്മുടെ പരിസരവും ജലാശയങ്ങളും മനോഹരമായി നിലനിർത്തുക എന്നീ സന്ദേശങ്ങൾ വിളിച്ചോതുന്ന തരത്തിൽ ചിത്രരചന നടത്തേണ്ടതാണ്.
വിധി നിർണ്ണയ മാനദണ്ഡങ്ങൾ :
നൽകുന്ന വിഷയവുമായുള്ള ബന്ധം
ചിത്രം നൽകുന്ന സന്ദേശം
ചിത്രത്തിന്റെ ഭംഗി
വിധി നിര്‍ണയ സമിതി യുടെ തീരുമാനം അന്തിമമായിരിക്കും
മത്സരത്തില്‍ നിന്ന് ലഭിക്കുന്ന രചനകൾ / ചിത്രങ്ങള്‍ / സൃഷ്ടികള്‍ ശുചിത്വമിഷന് അവകാശപ്പെട്ടതും തുടർ പ്രചരണത്തിന് ഉപയോഗിക്കുന്നതിന് ശുചിത്വ മിഷന് അധികാരമുള്ളതുമായിരിക്കും.