കട്ടപ്പനയിലെ ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനുള്ള പുഴുക്കൾ
കട്ടപ്പനയിലെ ACE ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനുള്ള പുഴുക്കൾ. ഭക്ഷണം കഴിച്ച മുന്ന് വിദ്യാർത്ഥികൾ ആശുപത്രിയിൽ.
കട്ടപ്പന പള്ളിക്കവലയിലെ ഒരു ഹോട്ടലിൽ നിന്നു ചിക്കൻ കറിയും പൊറോട്ടയും കഴിച്ച മുന്ന് വെള്ളാരംകുന്നിലെ മുന്ന് വിദ്യാർത്ഥികളാണ് ഭക്ഷ്യ വിഷബാധയെ തുടർന്ന്കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കട്ടപ്പന ഓസ്സാനം സ്വിമിങ് അക്കാദമിയിൽ നിന്തൽ പരിശീലനത്തിന് ശേഷം പള്ളിക്കവലയിലെ ഹോട്ടലിൽ നിന്ന് ചിക്കൻ കറിയും പൊറോട്ടയും കഴിക്കുകയായിരുന്നു. ചിക്കൻ കറിയിൽ ധാരാളം ജീവനുള്ള പുഴുക്കളെ കണ്ടതിന് പിന്നാലെ കുട്ടികൾ ശർദിച്ചു. തുടർന്ന് വയറു വേദനയും തളർച്ചും അനുഭവപ്പെട്ടതോടെ കുട്ടികളെ മൂന്നു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ നഗര സഭാ ആരോഗ്യവകുപ്പിന് പരാതി നൽകിയിട്ടുണ്ട്. ചിക്കൻ കറി പഴകിയതായിരുന്നെന്നും കറിയിലും കഴിച്ചു കൊണ്ടിരുന്ന കൈയിലും നുറക്കുന്ന ധാരാളം പുഴുക്കളെ കണ്ടതിനെ തുടർന്ന് വിവരം ഹോട്ടൽ അധികൃതരെ അറിയിക്കുകയും ചെയ്തതിനു പിന്നാലെയാണ് കുട്ടികൾ ശർദിച്ചത്. വിദ്യാർത്ഥികളുടെ ആരോഗ്യ നില നിരീക്ഷിച്ചു വരുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.