നാട്ടുവാര്‍ത്തകള്‍
ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ കാൽപ്പാടുകൾ
വണ്ടിപ്പെരിയാർ : ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ സാമീപ്യം. കൃഷിയിടത്തിൽ പുലിയുടെ കാൽപ്പാടുകൾ കണ്ട വിവരം വനപാലകരെ അറിയിച്ചിരുന്നു. പുലിയാണോ കടുവയാണോ എന്ന സംശയം നിലനിന്നിട്ടും വൻപാലകർ സ്ഥലത്തെത്താതിരുന്നത് പ്രതിഷേധത്തിനിടയാക്കി.
പ്രദേശത്ത് നാളുകളായി ജനങ്ങളെ ഭീതിയിലാഴ്ത്തി പുലിയിറങ്ങുന്നത് പതിവാണ്. അപ്പാവുകണ്ടം തൊമ്മൻ കോളനി ഭാഗത്ത് താമസക്കാരനും ഇക്കോ വികസന സമിതി ചെയർമാനുമായ എം.പി. ബാലന്‍റെ കൃഷിയിടത്തിലാണ് ചൊവ്വാഴ്ച പുലിയുടെ കാൽപ്പാടുകൾ കണ്ടത്. വണ്ടിപ്പെരിയാർ നെല്ലിമല ഭാഗത്ത് നിരവധി വളർത്തുമൃഗങ്ങളെ പുലിപിടിച്ചതിനെ തുടര്ന്ന് വനപാലകർ കൂട്സ്ഥാപിക്കുകയും പുലിയെ പിടികൂടി വള്ളക്കടവ് വനത്തിൽ കൊണ്ട് വിടുകയും ചെയ്തിരുന്നു. നാട്ടുകാരുടെ ഭീതി ഒഴിവാക്കാൻ വേണ്ട നടപടികൾ വൻപാലകരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
വനപാലകർ എത്താത്തതിൽ പ്രതിഷേധം