ഇടുക്കി ജലാശയത്തിൻ്റെ ഭാഗമായ ഇരട്ടയാർ ടണലിൽ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളിലൊരാൾ മരിച്ചു
ഓണം അവധി ആഘോഷിക്കാനെത്തിയ കുട്ടികളാണ് ഇന്ന് രാവിലെ 9.45 ന് ഇടുക്കി ജലാശയത്തിൻ്റെ ഭാഗമായ ഇരട്ടയാർ ടണലിൽ ഒഴുക്കിൽപ്പെട്ടത്. ഒരാൾക്കു വേണ്ടി തിരച്ചിൽ തുടരുന്നു. ഇരട്ടയാർ ചേലക്കൽ കവലയിൽ ബന്ധുവീട്ടിലെത്തിയ കുട്ടികളാണ് അപകടത്തിൽ പെട്ടത്. കായംകുളം സ്വദേശി മൈലാടുംപാറ വീട്ടിൽ 13 വയസ്സുള്ള അതുൽ (അമ്പാടിയാണ്) മരിച്ചത്. ഉപ്പുതറ സ്വദേശിയായ എട്ടു വയസുകാരനു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ഇരട്ടയാർ ചേലക്കൽകവല മയിലാടുംപാറ രവിയുടെ വീട്ടിൽ എത്തിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. രവിയുടെ മകൾ രജിതയുടെ മകനാണ് മരിച്ച അതുൽ. രവിയുടെ മകൻ രതീഷിൻ്റെ മകൻ അപ്പുവിനെയാണ് കാണാതായത്. കുട്ടികൾ ഓണാവധിക്ക് മുത്തച്ഛൻ്റെ വീട്ടിലെത്തിയതായിരുന്നു. മൂന്ന് കുട്ടികൾ ചേർന്നാണ് ടണൽഭാഗത്ത് കുളിക്കാനായി ഇറങ്ങിയത്. അതുൽ വെളളത്തിലേയ്ക്ക് പോകുന്നത് കണ്ട് രക്ഷിക്കാനായി ഇറങ്ങിയതാണ് അപ്പു. ഇവർ രണ്ടു പേരും ഒഴുക്കിൽ പെടുന്നത് കണ്ട് ബന്ധുവായ ഇവരുടെ കൂടെ ഉണ്ടായിരുന്ന കുട്ടിയാണ് ബഹളം വച്ച് ആളുകളെ കൂട്ടിയത്. ടണൽ മുഖത്ത് വച്ചാണ് അതുലിൻ്റെ മൃതുദേഹം കിട്ടിയത്. ഒഴുക്കിൽ പെട്ട് അപ്പു ടണലിലൂടെ ഒഴുകിപോകാനാണ് സാധ്യതയെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. അതിൻ്റെ അടിസ്ഥാനത്തിൽ 5 കിലോമീറ്റർ ദൈർഖ്യമുളള ടണലിലും ടണലിൻ്റെ മറുവശത്ത് അഞ്ചുരിളിലും രണ്ടാമത്തെ കുട്ടിക്കായുള്ള തിച്ചിൽ ആരംഭിച്ചു കഴിഞ്ഞു.