നരേന്ദ്രമോദിയുടെ ജന്മദിനം , അമ്മയുടെ പേരിൽ വൃക്ഷത്തൈ നട്ടു
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ അമ്മയുടെ പേരിൽ ഫലവൃക്ഷതൈ നടുന്ന പരിപാടിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ഇരട്ടയാർ ശാന്തിഗ്രാം ഉമാ മഹേശ്വര ക്ഷേത്രാങ്കണത്തിൽ നടന്നു.
ബിജെപി ഇടുക്കി ജില്ല ജനറൽ സെക്രട്ടറി രതീഷ് വരകുമലയുടെ അമ്മ ജഗദമ്മ ശശിയുടെ പേരിലാണ് വൃക്ഷത്തൈ നട്ടത്. ഇല നേച്ചർ ക്ലബ് ഫൗണ്ടേഷൻ ചെയർമാനും ദേശീയ അവാർഡ് ജേതാവുമായ കാർട്ടൂണിസ്റ്റ് സജി ദാസ് മോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ സ്വന്തം അമ്മയുടെ പേരിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പ്രകൃതി സംരക്ഷണത്തിന്റെ ഒരു വൈകാരിക തലമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിന് സമ്മാനിച്ചത് എന്നും ഈ മാതൃക ഏറ്റെടുത്ത് എല്ലാവരും വൃക്ഷങ്ങൾ നട്ട് സംരക്ഷിക്കുകയും പ്രകൃതി സംരക്ഷണം എല്ലാ പൗരന്മാരുടെയും ഉത്തരവാദിത്വമാണ് എന്ന് തിരിച്ചറിയുകയും വേണമെന്ന് സജിദാസ് മോഹൻ പറഞ്ഞു.
സേവാ പാഷികം എന്ന പേരിൽ പ്രധാനമന്ത്രിയുടെ ജന്മദിനം മുതൽ ഗാന്ധിജയന്തി വരെ രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന സേവന പരിപാടികളാണ് രാജ്യത്താകമാനം നടത്തുന്നത്.
അമ്മയുടെ പേരിലുള്ള വൃക്ഷതൈ നടീൽ, രക്തദാന ക്യാമ്പുകൾ, ഉപന്യാസരചനാ മത്സരങ്ങൾ, പ്രദർശനികൾ, കേന്ദ്രസർക്കാർ പദ്ധതികളുടെ പ്രചരണം തുടങ്ങിയവ സേവാ പാഷിക ത്തിൻറെ ഭാഗമായി ബിജെപിയും നടത്തുകയാണ്.
പരിപാടിയിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല, മാതാവ് ജഗദമ്മ ശശി, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ജിൻസ് വർഗീസ്, രാജീവ് കണ്ണന്തറ , കെ ജി രാജേഷ്, ഉമേഷ് ഉണ്ണികൃഷ്ണൻ, അനൂപ് രാജപ്പൻ, സജീവ് പി ജി , ക്ഷേത്രം മേൽശാന്തി ശ്രീ അദീപ് ശാന്തികൾ, പ്രസിഡൻ്റ് രാജേഷ് വരകു മല ,സെക്രട്ടറി നെവിൻ മുരളി, ലളിതാ ഭായ് തുടങ്ങിയവർ പങ്കെടുത്തു.
പ്രധാനമന്ത്രിയുടെ എഴുപത്തി നാലാമത് ജന്മദിനത്തിൽ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി ക്ഷേത്രത്തിൽപ്രത്യേക വഴിപാടുകളും നടത്തി.